Hot Posts

6/recent/ticker-posts

ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം 20 ന് കൊടിയേറും



പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് 20-ാം തീയതി കൊടിയേറുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ വിപുലമായ ഉത്സവാഘോഷ പരിപാടികളാണ് നടത്തുന്നത്. 20-ന് രാവിലെ 5.30 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം, നിറമാല, 9 ന് പഞ്ചവിംശതി കലശപൂജ, 10 ന് കലശാഭിഷേകം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, ദീപാരാധന, ദീപക്കാഴ്ച. രാത്രി 7 നും 8 നും മധ്യേ കാര്‍ത്തിക നക്ഷത്രത്തില്‍ കര്‍ക്കടകം രാശി മുഹൂര്‍ത്തത്തില്‍ തന്ത്രി ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, മേല്‍ശാന്തി സനീഷ് വൈക്കം എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 7.30 ന് തിരുവരങ്ങളില്‍ തിരി തെളിക്കല്‍, 8 ന് നാടന്‍പാട്ട്.

21 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം, നിറമാല, 9 ന് കാഴ്ച ശ്രീബലി, പല്ലക്കില്‍ എഴുന്നള്ളത്ത്, 10 ന് കലശം, കലശാഭിഷേകം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, ദീപാരാധന, ദീപക്കാഴ്ച, 6 ന് കാഴ്ച ശ്രീബലി, രഥത്തിലെഴുന്നള്ളത്ത്, 7.15 ന് രഥത്തില്‍ വിളക്കിനെഴുന്നള്ളത്ത്, 8 ന് മാജിക് ഷോ. 





22 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം, നിറമാല, 9 ന് കാഴ്ച ശ്രീബലി, പല്ലക്കില്‍ എഴുന്നള്ളത്ത്, 10 ന് കലശം, കലശാഭിഷേകം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, ദീപാരാധന, ദീപക്കാഴ്ച, 6 ന് കാഴ്ച ശ്രീബലി, രഥത്തിലെഴുന്നള്ളത്ത്, 7.15 ന് രഥത്തില്‍ വിളക്കിനെഴുന്നള്ളത്ത്, 8 ന് ബാലെ രുദ്രപ്രജാപതി.

23 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം, നിറമാല, 9 ന് കാഴ്ച ശ്രീബലി, പല്ലക്കില്‍ എഴുന്നള്ളത്ത്, 10 ന് കലശം, കലശാഭിഷേകം, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഭജന, ദീപാരാധന, ദീപക്കാഴ്ച, 6 ന് കാഴ്ച ശ്രീബലി, രഥത്തിലെഴുന്നള്ളത്ത്, 7.15 ന് രഥത്തില്‍ വിളക്കിനെഴുന്നള്ളത്ത്, 8 ന് ഡാന്‍സ് തപസ്യാര്‍പ്പണം.





24 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30 ന് ഗുരുദേവ കൃതികളുടെ പാരായണം, നിറമാല, 9 ന് മരപ്പാണി, 9.30 ന് ഉത്സവബലി, 10 ന് ഡോ.എം.എം.ബഷീറിന്റെ പ്രഭാഷണം, 11 ന് ഉത്സവബലി ദര്‍ശനം, മഹാപ്രസാദമൂട്ട്, 6 ന് കാഴ്ച ശ്രീബലി, രഥത്തിലെഴുന്നള്ളത്ത്, 6.45 ന് ദീപാരാധന, ദീപക്കാഴ്ച, 7.15 ന് രഥത്തില്‍ വിളക്കിനെഴുന്നള്ളത്ത്, 7.30 ന് സുനില്‍ ഗാര്‍ഗ്യേന്‍ ചെന്നെയുടെ സംഗീത സദസ്സ്.  


25 നാണ് പള്ളിവേട്ട ഉത്സവം. രാവിലെ 5ന്  മഹാഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ, 9 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 9.30 ന് 109 കലശപൂജ, ഗുരുദേവന് പഞ്ചവിംശതി കലശം, കലശാഭിഷേകം, 11.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, പറയെടുപ്പ്, 8 ന് നാടകം ശാന്തം, 10.30 ന് പള്ളിനായാട്ട് പുറപ്പാട്.

26-നാണ് ആറാട്ടുത്സവം. രാവിലെ 6 ന് മഹാഗണപതി ഹോമം, ഗുരുപൂജ, ശിവപൂജ, 11 മുതല്‍ മൂന്നാംതോട്, ഇടമറ്റം, മല്ലികശ്ശേരി, ഇടപ്പാടി, കീഴമ്പാറ, അമ്പാറ, പാലാടൗണ്‍ തുടങ്ങിയ എല്ലാ ശാഖകളില്‍ നിന്നുമുള്ള കാവടി വരവ്, തുടര്‍ന്ന് കാവടിയഭിഷേകം. 11.30 ന് ഓട്ടന്‍തുള്ളല്‍, 12.30 ന് മഹാപ്രസാദമൂട്ട്. 3.20 ന് കൊടിയിറക്ക്, ആറാട്ടുപുറപ്പാട്, കൊടിമരച്ചോട്ടില്‍ പറയെടുപ്പ്, വിലങ്ങുപാറ കടവില്‍ ആറാട്ട്, ആറാട്ടുസദ്യ തുടര്‍ന്ന് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ ആറാട്ടുഘോഷയാത്രയ്ക്ക് സ്വീകരണം, ഇറക്കിപ്പൂജ, ദീപാരാധന, പറയെടുപ്പ്, ഭരണങ്ങാനം ടൗണ്‍ കാണിക്കമണ്ഡപം ആറാട്ടുവരവേല്പ്, ദേശതാലപ്പൊലി, ആറാട്ടുഘോഷയാത്രയ്ക്ക് ഇടപ്പാടി കവലയില്‍ വഴനേക്കാവ് ദേവസ്വം വക സ്വീകരണം, ആറാട്ടുവരവ്, ആറാട്ടുവിളക്ക്, വലിയകാണിക്ക, കൊടിക്കീഴില്‍ പറയെടുപ്പ്, രാത്രി 9.30 ന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍. തിരുവുത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ 18-ാം തീയതി പടിഞ്ഞാറന്‍ മേഖലയിലും 23 ന് കിഴക്കന്‍മേഖലയിലും നടക്കും.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം