പാലാ: കേരളകർഷരോടുള്ള കേന്ദ്ര സർക്കാരിന്റ അവഗണന അവസാനിപ്പിക്കണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ കർഷക ദ്രോഹം അവസാനിപ്പിക്കുക, കേരളത്തിലെ റബർ കൃഷി ഇല്ലാതാക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജനുവരി 26ന് കോട്ടയത്ത് വച്ച് സംയുക്തകർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ധർണയിൽ പാലായിൽ നിന്ന് 100പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ജോസഫ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടോമി ഇടയോടി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി കെ.ഭാസ്കരൻ നായർ, ഭാരവാഹികളായ ടോമി തകിടിയേൽ, ജോയി നടയിൽ, പ്രതീഷ് ജോർജ്, ജെയ്സൺ ജോസഫ്, ജോയി കണിയാരകത്, ജോണി എടക്കര തുടങ്ങിയവർ പ്രസംഗിച്ചു.