പാലാ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു വന്ന ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി സമാപിച്ചു.
വാഴൂർ, ഉഴവൂർ ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർവ്വഹണ സഹായ ഏജൻസി ടീം അംഗങ്ങൾക്കുമായി അങ്കമാലി അന്ത്യോദയ സംഘടിപ്പിച്ച ലെവൽ ത്രി കെ.ആർ.സി റസിഡൻഷ്യൽ ട്രെയിനിങ്ങ് പ്രോഗ്രാമിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി ഗവേണിങ്ങ് കൗൺസിലംഗം നിമ്മി ട്വിങ്കിൾ രാജ് നിർവ്വഹിച്ചു.
കെ.ആർ.സി എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ (പ്രോജക്ട്) എബ്രാഹം ജോസഫ്, പഞ്ചായത്തു പ്രസിഡന്റുമാരായ ബെൽജി ഇമ്മാനുവൽ (മരങ്ങാട്ടുപിള്ളി), തോമസ് മാളിയേക്കൽ (കിടങ്ങൂർ), മിനി മത്തായി (കുറവിലങ്ങാട്), ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലാമറ്റം), അങ്കമാലി അന്ത്യോദയ ജെ.ജെ.എം പ്രോജക്ട് ഡയറക്ടർ വി.കെ ഗോവിന്ദകുമാർ, പ്രോഗ്രാം ഓഫീസർ റോജിൻ സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകൾക്ക് കേരള വാട്ടർ അതോറിറ്റി റിട്ട.ചീഫ് എഞ്ചിനീയർ എസ്.രതീഷ്, റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ.ഗോവിന്ദകുമാർ, തൃശൂർ സെന്റ്.തോമസ് കോളേജ് പ്രൊഫസർ ജിജോ കുരുവിള, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി മാനേജർ ഡോ.വിനോദ് കുമാർ, കെ.ആർ.സി കോർഡിനേറ്റർ റോജിൻ സ്കറിയ, അന്ത്യോദയ പ്രോഗ്രാം കോ ഓർഡിനേറ്റർ അനൂപ് ജോൺ തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.