Hot Posts

6/recent/ticker-posts

കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു



കടപ്ലാമറ്റം: വായ്പയെടുത്തു ദീർഘകാലമായി കുടിശിക വരുത്തിയ വായ്പക്കാർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സലി കെ.കെ കറ്റിയാനിയേൽ അറിയിച്ചു. 


ഇതിൻ്റെ ഭാഗമായി വായ്പക്കാർ ബാങ്കിൽ ഈട് നൽകിയിരിക്കുന്ന സ്ഥലം അളന്ന് തിരിക്കുന്ന നടപടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. സ്പെഷ്യൽ സെയിൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ സഹായത്തോടുകൂടിയാണ് ഈട്‌ വസ്തു അളന്ന് തിരിച്ചത്.



കുടിശ്ശികരായ ബാക്കി ആളുകൾക്കെതിരെ തുടർ ദിവസങ്ങളിൽ ലേല നടപടികൾ ഉൾപ്പെടെയുള്ള നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് തീരുമാനമെന്നും ബാങ്ക് അധികാരികൾ അറിയിച്ചു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ