Hot Posts

6/recent/ticker-posts

കെ.റ്റി.ഡി.എസ്, ഹാപ്പി ജേർണി ഫ്രണ്ട്സ്, സന്ധ്യാരാഗം ക്രിസ്മസ് - പുതുവത്സര ആഘോഷം നാളെ ഓശാന മൗണ്ടിൽ



പാലാ: കെ.റ്റി.ഡി.എസ് ന്റെയും ഹാപ്പി ജേർണി ഫ്രണ്ട്സിന്റെയും കാഞ്ഞിരപ്പള്ളി സന്ധ്യാരാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2024 ജനുവരി 7 ആം തീയതി ഉച്ചക്ക് 2.00 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ ക്രിസ്മസ് - പുതുവത്സരാഘോഷം നടത്തുന്നു.

യാത്രകളിൽ തുടങ്ങിയ സൗഹ്യദ കൂട്ടായ്മ യാത്രകൾക്കപ്പുറത്തേക്ക് കൂട്ടികൊണ്ടുപോകുന്ന പാരസ്പര്യത്തിന്റെയും സ്നേഹത്തിന്റെയും സമ്മോഹനമായ സമ്മേളനമാണ് ഈ ആഘോഷം. പുതിയ യാത്രകൾക്ക് ഊർജ്ജം പകരുവാനും പുതിയ തലത്തിലേക്ക് യാത്രികർ എന്ന നിലയിൽ ചിന്തകളെയും സ്വപ്നങ്ങളെയും ഉയർത്തുവാനും ഇത്തരം കൂടിച്ചേരലുകൾ അനിവാര്യമാണെന്ന് സംഘാടകർ അറിയിച്ചു. 
 
യാത്രയുടെ പുതിയ സങ്കേതങ്ങളും പുതിയ രീതികളും പകരുവാൻ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റിയും യാത്രകളിൽ സമ്പുഷ്ടമായ കലാ വിഭവം കൊണ്ട് എക്കാലത്തും സന്തോഷിപ്പിക്കുന്ന കലാകാരന്മാർ സന്ധ്യാരാഗത്തിന്റ അകമ്പടിയോടെ എത്തുന്നു. കൂടാതെ നമുക്ക് അഭിമാനിക്കാവുന്ന ഒരുപിടി വ്യക്തിത്വങ്ങളെ ആ വേദിയിൽ ആദരിക്കുകയും ചെയ്യുന്നു എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഇന്ത്യയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര ഇടങ്ങളും വിദേശ രാജ്യങ്ങളും സന്ദർശിക്കുക എന്നതാണ് കെ.റ്റി.ഡി.എസ് ന്റെ അടുത്ത ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് - പുതുവത്സരാഘോഷ പരിപാടിയിൽ വരകളിൽ അത്ഭുതം സൃഷ്ടിക്കുന്ന ചന്ദ്രമ്മയുടെ ചിത്ര പ്രദർശനവും വിരുന്നും ഒരുക്കിയിരിക്കുന്നു എന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ തോമസ് മൂന്നാനപ്പള്ളിൽ, ബാബു പൂതക്കുഴി, സുരേഷ് പി ഡി, രാഹുൽ പി രാജ് തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു