Hot Posts

6/recent/ticker-posts

മരിയൻ മെഡിക്കൽ സെൻ്ററിലെ ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കുന്നു



പാലായിലും സമീപപ്രദേശങ്ങളിലുമുള്ള രോഗികൾക്ക് സ്നേഹത്തോടെ ശുശ്രൂഷ ചെയ്യുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച മരിയൻ മെഡിക്കൽ സെന്റർ ആതുരശുശ്രൂഷാരംഗത്ത് 50 വർഷങ്ങൾ പിന്നിട്ടപ്പോൾ വർദ്ധിച്ചുവരുന്ന കിഡ്നിരോഗികളുടെ നിസ്സഹായത മനസിലാക്കിക്കൊണ്ട് ഒരു ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിനേക്കുറിച്ച് ആലോചിക്കുകയും 2015-ൽ അതിന് തുടക്കമിടുകയും ചെയ്തു എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

ഒരു മെഷീനും ഒരു രോഗിയുമായി തുടങ്ങിയ ഈ യൂണിറ്റ് 9 വർഷങ്ങൾ പിന്നിടുമ്പോൾ 11 മെഷീനുകളോടെ 50 ലേറെ സ്ഥിരം ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് നിലവിൽ ശുശ്രൂഷ ചെയ്യുവാൻ സാധിക്കുന്നു. ലയൺസ് ക്ലബ്ബിന്റേയും മറ്റ് സുമനസ്സുകളുടേയും അകമഴിഞ്ഞ സഹായത്താൽ ഇതിൽ വലിയൊരു ശതമാനം ഡയാലിസിസും സൗജന്യമായും മിതമായ നിരക്കിലും മരിയൻ മെഡിക്കൽ സെൻ്റർ നൽകി വരുന്നു. 



ഈ കാലയളവിൽ 36820 ഡയാലിസിസ് ചെയ്‌തതിൽ 14850 ഡയാലിസിസ് സൗജന്യമായി ചെയ്തുകൊടുക്കുവാൻ സാധിച്ചു എന്നു പറയുന്നതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്. ഇവിടുത്തെ നെഫ്രോളജിസ്റ്റ് ഡോ.രാമകൃഷ്ണന്റേയും ഈ യൂണിറ്റിന്റെ ഇൻ ചാർജ്ജ് ആയ സി.മേഴ്‌സിറ്റായുടേയും ഒപ്പം മറ്റ് നേഴ്‌സസിൻറേയും സമ്പൂർണ്ണ സമർപ്പണത്തോടുകൂടിയ ശുശ്രൂഷ ഈ ഡിപ്പാർട്ട്മെൻ്റിൻ്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്കു വഹിക്കുന്നു. 

കിഡ്‌നി രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെ 25 ഡയാലിസിസ് മെഷീൻ ഞങ്ങളുടെ സ്വപ്‌നത്തിലുള്ള പ്രൊജക്റ്റ് ആണ്. ഈ സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം കുറിക്കാനെന്നവണ്ണം ഡയാലിസിസ് രോഗികൾക്ക് സഹായഹസ്‌തമായി പാലാ പീറ്റർ ഫൗണ്ടേഷൻ പുതിയ 4 മെഷീനുകൾ കൂടി മരിയൻ മെഡിക്കൽ സെന്ററിന് നൽകി. അങ്ങനെ ഇന്ന് 15 ഡയാലിസിസ് മെഷീനുകൾ ഉള്ള യൂണിറ്റായി വളർന്നിരിക്കുന്നു എന്നും അധികൃതർ പറഞ്ഞു. 


ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേറ്റർ സി.ഷേർളി, പി ആർ ഒ സി.ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ.മാത്യു തോമസ്, പീഡിയാട്രീഷ്യൻ ഡോ.അലക്‌സ് മാണി എന്നിവരുടെ നേതൃത്വത്തിൽ 25 ഡയാലിസിസ് മെഷീൻ ഉൾക്കൊള്ളിക്കാനാവുന്ന ആധുനിക സൗകര്യങ്ങളുള്ള പുതിയ ഡയാലിസിസ് യൂണിറ്റിൻ്റെ നിർമ്മാണ പദ്ധതികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്കായി ഡയാലിസിസ് മെഷീനായോ, ഡയാലിസിസ് കിറ്റായോ, അവർക്കാവശ്യമായ മരുന്നുകളായോ സഹായം ചെയ്യാൻ താത്പര്യമുള്ളവരെ അധികൃതർ സ്വാഗതം ചെയ്യുന്നു. 

ജനുവരി 19, വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ഹോസ്‌പിറ്റലിലേക്കായി നൽകുന്ന 4 ഡയാലിസിസ് മെഷീനുകളുടെ വെഞ്ചരിപ്പും ഉദ്ഘാടനകർമ്മവും പാലാ രൂപതാ ബിഷപ്‌ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും എന്നും അധികൃതർ പറഞ്ഞു.

 തോമസ് പീറ്റർ, ഡോ.രാമകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.മാത്യു തോമസ്, പീഡിയാട്രീഷ്യൻ ഡോ.അലക്‌സ് മാണി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത്‌ സംസാരിച്ചു.


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു