പാലാ: നഗരസഭയുടെ 2024-25 വർഷത്തെ പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് തോമസ് ചാഴിക്കാടൻ എം.പി സെമിനാർ ഉത്ഘാടനം ചെയ്യും.
ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് കരട് പദ്ധതിരേഖ അവതരിപ്പിക്കും. കൗൺസിലേഴ്സ്, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.