Hot Posts

6/recent/ticker-posts

പാലായിൽ ഓപ്പൺ ജിം: നഗരസഭയ്ക്ക് 10 ലക്ഷം അനുവദിച്ച് ജോസ് കെ മാണി എം.പി



പാലാ: ആരോഗ്യപരിപാലനത്തിനും വ്യായമത്തിനും മുന്തിയ പരിഹണന നൽകുകയെന്ന ഉദ്ദേശത്തോടെ ഓപ്പൺ ജിം സ്ഥാപിക്കുന്നതിനായി ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു. ഇത് സംബസിച്ച് നഗരസഭാധ്യക്ഷയും കൗൺസിലർമാരും ജോസ് കെ.മാണി എംപിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.

നഗരസഭാ കൗൺസിൽ അംഗീകരിച്ച് തുടർ നടപടികൾ സ്വീകരിച്ച് ജിംനേഷ്യം ഉടൻ നടപ്പിൽ വരുത്തുമെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു. പൊതു ജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന വിധത്തിൽ നഗരസഭാ സ്റ്റേഡിയത്തിൽ മറ്റ് ഉപയോഗങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലുമായിരിക്കും വിവിധ തരം ഉപകരണങ്ങൾ സ്ഥാപിക്കുകയെന്നും പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു. 

വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സാവിയോ കാവുകാട്ട്, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആൻ്റോ പടിഞ്ഞാറേക്കര, ബിജു പാലൂപടവൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു