പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറി നിയന്ത്രണംവിട്ട് ഇടിച്ച് ഡ്രൈവര്‍ മരിച്ചു. നിയന്ത്രണം വിട്ടുവന്ന ലോറി മതിലിലും മരത്തിലും ഇടിക്കുകയായിരുന്നു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് അപകടത്തിൽ മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു അപകടം.
തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിയ്ക്കും പയപ്പാറിനും ഇടയിലായിരുന്നു അപകടം. ചിങ്ങവനത്തെ ഫുഡ് കോര്പറേഷന് ഗോഡൈണില് നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. അരിചാക്കുകള്‍ ലോറിയില്‍ നിന്നും റോഡില്‍ ചിതറി വീണു.
വീടിന്റെ സംരക്ഷണഭിത്തിയും വാഹനമിടിച്ച് തകര്‍ന്നു. ചാക്കോയുടെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പാലാ ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.