Hot Posts

6/recent/ticker-posts

101-മത് വാർഷിക നിറവിൽ പ്രവിത്താനം സെന്റ്.മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ



പാലാ: പ്രവിത്താനം സെന്റ്.മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂൾ 101-മത് വാർഷികം നാളെ രാവിലെ 10 മണിയ്ക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി പാരീഷ് ഹാളിൽ നടക്കും. സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.  

പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി.റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണം നടത്തും. മഹാകവി പ്രവിത്താനം പി.എം ദേവസ്യ സ്മാരക കവിത രചന മത്സരത്തിൽ വിജയികളായ തീക്കോയി സെന്റ്.മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ അൽഫിയാ ഷാനവാസ്‌, പ്രവിത്താനം സെന്റ്.മൈക്കിൾസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എയ്ഞ്ചലിൻ ഹന്ന ഷിനു, ഉള്ളനാട് സേക്രട്ട് ഹാർട്ട് യു.പി സ്കൂളിലെ ജിസ്ന സിന്റോ എന്നിവർക്കുള്ള സമ്മാനങ്ങളും വിവിധ സ്കോളർഷിപ്പുകളും സമ്മേളനത്തിൽ വിതരണം ചെയ്യും.  

പ്രിൻസിപ്പൽ ഡോ.ബെല്ല ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ വി.ജെ അജി കൃതജ്ഞതയും ആശംസിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ലിസമ്മ ബോസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം.പി.ടി.എ. പ്രസിഡന്റ് ജാൻസി ജെയിംസ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു