Hot Posts

6/recent/ticker-posts

വിദ്യാർത്ഥികളുടെ ആദ്യ ഗുരുക്കന്മാർ രക്ഷിതാക്കൾ: മാണി സി കാപ്പൻ എം.എൽ.എ



പ്രവിത്താനം: ഒരു വിദ്യാർത്ഥിയുടെ ആദ്യ വിദ്യാലയം സ്വന്തം കുടുംബവും ആദ്യ ഗുരുക്കന്മാർ രക്ഷിതാക്കളും ആണെന്ന് മാണി സി കാപ്പൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ്.മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 101 മത് വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സ്കൂൾ മാനേജർ വെരി.റവ.ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി വെരി.റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. 



മഹാകവി പ്രവിത്താനം പി.എം.ദേവസ്യ സ്മാരക കവിത രചന മത്സരത്തിൽ വിജയികളായ തീക്കോയി സെന്റ്.മേരീസ്‌ ഹയർ സെക്കന്ററി സ്കൂളിലെ അൽഫിയാ ഷാനവാസ്‌, പ്രവിത്താനം സെന്റ്.മൈക്കിൾസിലെ എയ്ഞ്ചലിൻ ഹന്ന ഷിനു, ഉള്ളനാട് സേക്രട്ട് ഹാർട് യു.പി സ്കൂളിലെ ജിസ്ന സിന്റോ എന്നിവർക്കുള്ള സമ്മാനങ്ങളും വിവിധ സ്കോളർഷിപ്പുകളും സമ്മേളനത്തിൽ വിതരണം ചെയ്തു.





പ്രിൻസിപ്പൽ ഡോ.ബെല്ല ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ വി.ജെ അജി കൃതജ്ഞതയും ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ലിസമ്മ ബോസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാൻ, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് ജിസ്മോൻ തുടിയൻപ്ലാക്കൽ, എം.പി.ടി.എ പ്രസിഡന്റ് ജാൻസി ജെയിംസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ