Hot Posts

6/recent/ticker-posts

കവീക്കുന്ന് സ്കൂളിൻ്റെ സംഭാവനകൾ വിലമതിക്കാനാവാത്തത്: മാർ ജോസഫ് കല്ലറങ്ങാട്ട്



പാലാ: ഒരു നൂറ്റാണ്ട് കാലമായി വിദ്യാഭ്യാസ രംഗത്ത് കവീക്കുന്ന് സെൻ്റ്.എഫ്രേംസ് യു പി സ്കൂൾ നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സ്കൂൾ ശതാബ്ദിയോടനുബന്ധിച്ചു സംഘടിപ്പിച്ച ലോഗോ മത്സരത്തിൽ തെരഞ്ഞെടുത്ത ലോഗോ പുറത്തിറക്കി സംസാരിക്കുകയായിരുന്നു ബിഷപ്പ് കല്ലറങ്ങാട്ട്.  

സ്കൂൾ മാനേജർ ഫാ.ജോസഫ് വടകര, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, മുനിസിപ്പൽ കൗൺസിലർ ജോസ് ജെ ചീരാംകുഴി, എബി ജെ ജോസ്, ജോബിൻ ആർ തയ്യിൽ എന്നിവർ പങ്കെടുത്തു. തുടങ്ങനാട് സെൻ്റ്.തോമസ് ഹൈസ്കൂൾ ഡ്രോയിംഗ് അധ്യാപകൻ സിജോമോൻ ജോസഫ് തയ്യാറാക്കിയ ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 



ഫാ.ജോസഫ് വടകര, ജിനോ ജോർജ് ഞള്ളമ്പുഴ, എബി ജെ ജോസ് എന്നിവരടങ്ങുന്ന സമിതിയാണ് മികച്ച ലോഗോ കണ്ടെത്തിയത്. ശതാബ്ദി ആഘോഷ സമാപന ചടങ്ങിൽ വച്ച് ജേതാവിന് ക്യാഷ് അവാർഡും പുരസ്കാരവും സമ്മാനിക്കും.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്