Hot Posts

6/recent/ticker-posts

2024 വർഷത്തെ കലണ്ടർ പുറത്തിറക്കി പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ



പ്രവിത്താനം: സെൻറ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ 2024 വർഷത്തെ കലണ്ടർ പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ.ഫാ.ബെർക്മാൻസ് കുന്നുംപുറത്തിന് നൽകി പ്രകാശനം ചെയ്തു. 

മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന കലണ്ടർ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. തൻ്റെ പൂർവവിദ്യാലയത്തിൽ നിന്ന് ഇത്തരം മാതൃകാപരമായ ഒരു പ്രവർത്തനം സമൂഹത്തിന് സമർപ്പിക്കപ്പെട്ടത് ഏറെ അഭിമാനകരമാണെന്ന് ഫാ.ബെർക്മാൻസ് കുന്നുംപുറം പറഞ്ഞു.

സ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളുടെയും ഫോട്ടോയും സ്കൂളിൽ ആചരിക്കേണ്ട ഒരു വർഷത്തെ മുഴുവൻ ദിനാചരണങ്ങളും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. സ്കൂളിൽ കഴിഞ്ഞ വർഷം നടന്ന എല്ലാ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ എല്ലാ കുട്ടികൾക്കും സമീപപ്രദേശങ്ങളിൽ ഉള്ളവർക്കും സൗജന്യമായി നൽകുന്നതിന് വേണ്ടി ആയിരത്തിൽപരം കോപ്പികളാണ് തയ്യാറാക്കിയിരിക്കുന്നത്.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു