Hot Posts

6/recent/ticker-posts

നെല്ലിയാനി പള്ളിയിൽ "വല്യച്ചൻ്റെ" തിരുനാൾ ഇന്ന് ആരംഭിക്കും; വൈകിട്ട് കൊടിയേറ്റ്



പാലാ: നെല്ലിയാനി സെ.സെബാസ്ത്യൻസ് പള്ളിയിൽ അത്ഭുത പ്രവർത്തകനായ വി.സെബസ്ത്യാനോസിൻ്റെ തിരുനാളിന് ഇന്ന് (ജനുവരി 17) വൈകുന്നേരം കൊടിയേറും. ജനു.18, 19, 20 തീയതികളിലായിട്ടാണ് തിരുനാൾ കർമ്മങ്ങൾ നടക്കുക. 

ഇന്ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. തിരുകർമ്മങ്ങൾക്ക് പാലാ കത്തീഡ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ നേതൃത്വം നൽകും. നാളെ രാവിലെ 7 മണിക്ക് കപ്പേളയിൽ വി.കുർബാനയും ലദീഞ്ഞും ഉച്ചകഴിഞ്ഞ് 2.30 ന് തിരുസ്വരൂപം പള്ളിയിൽ പ്രതിഷ്ഠിക്കും, 5 മണിക്ക് വി.കുർബാനയും ലദീഞ്ഞും, 6.30ന് തിരുനാൾ പ്രദക്ഷണം എന്നിവ നടക്കും.



വെള്ളിയാഴ്ച്ച 10 മണിക്ക് തിരുനാൾ കുർബാന, 11.30 ന് പ്രദക്ഷിണം, 12.15ന് വി.കുർബാനയുടെ ആശീർവാദം, 12.30ന് ഊട്ടു നേർച്ച, വൈകിട്ട് 7.30ന് കൊച്ചിൻ മയൂരി ഓർക്കസ്ട്രയുടെ ഗാനമേള നടക്കും. 


ജനുവരി 20 (ശനി) ന് മരണമടഞ്ഞവരുടെ ഓർമ്മയാചരണവും വി.കുർബാന, സിമിത്തേരി സന്ദർശനം, ഒപ്പീസ് എന്നിവയാണ് തിരുകർമ്മങ്ങൾ.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു