Hot Posts

6/recent/ticker-posts

പാലാ സെന്റ്.തോമസ് കോളേജിൽ ദേശീയ യുവജന ദിന സെമിനാർ നടന്നു



പാലാ: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പാലാ സെന്റ്.തോമസ് കോളേജിലെ എൻ.സി.സി നേവൽ വിഭാഗം, കേളേജിലെ ഐ.ക്യൂ.എ.സി. വിമൻസ് ഫോറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിരുദാനന്തര വിഭാഗം വിദ്യാർത്ഥികൾക്കായി സ്ത്രീ ശാക്തീകരണവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.    

സ്ത്രീകൾ സമൂഹത്തിൽ, പ്രത്യേകിച്ച് കുടുംബത്തിലും ജോലി സ്ഥലത്തും പഠന സ്ഥലത്തും അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷങ്ങളും ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധ ജനങ്ങൾക്കും  സുരക്ഷിതമായ അന്തരീക്ഷവും സ്ത്രീകളുടെ ശാക്തീകരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ  പാലാ സർക്കിൾ ഇൻസ്പെക്ടർ കെ.പി ടോംസൺ അഭിപ്രായപ്പെട്ടു.  






ആരോഗ്യകരമായ സൗഹൃദവും സാമൂഹിക പ്രതിബദ്ധതയുമുള്ള വ്യക്തികളുമായി ഇന്നത്തെ യുവ തലമുറ മാറണം എന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സെന്റ്.തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ.ജെയിംസ് ജോൺ മംഗലത്ത് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.സാൽവിൻ കാപ്പിലിപറമ്പിൽ, കേളേജ് ഐ.ക്യൂ. എ.സി. കോഡിനേറ്റർ ഡോ.തോമസ് വി.മാതൂ, വിമൻസ് ഫാറം സ്റ്റാഫ് കോഡിനേറ്റർ മിസ് ശില്പ മാത്യൂ, എൻ.സി.നേവൽ വിഭാഗം എ.എൻ.ഒ.സബ് ലഫ്റ്റനന്റ് ഡോ.അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ജോ ജെ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു