Hot Posts

6/recent/ticker-posts

നീന്തൽ പ്രതിഭകളെ കണ്ടെത്തുന്നതിനായി പതിനെട്ടാമത് അനു മെമ്മോറിയൽ നീന്തൽ മത്സരം പാലായിൽ



പാലാ: മുൻ കാല നീന്തൽ താരങ്ങളുടെയും, തോപ്പൻസ് സ്വിമ്മിങ് അക്കാദമിയുടെയും സഹകരണത്തോടെ ജില്ലാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിനെട്ടാമത് അനു മെമ്മോറിയൽ നീന്തൽ മത്സരം 20/1/2024 ശനിയാഴ്ച പാലാ, തോപ്പൻസ് സ്വിമ്മിങ് അക്കാദമിയിൽ നടത്തപ്പെടുന്നു. 

കേരളത്തിലെ വളർന്നു വരുന്ന നീന്തൽ പ്രതിഭകളെ കണ്ടെത്തുന്നതിനായി 2004 മുതൽ തുർച്ചയായി ഈ മത്സരം നടത്തി വരുന്നു. മുൻ ദേശീയ നീന്തൽ തരം അനുവിൻ്റെ ഓർമ്മക്കായി നടത്തി വരുന്ന ഈ മത്സരത്തിൽ, ദേശീയ മെഡൽ ജേതാക്കൾ ഉൾപ്പടെ ഇരുനൂറിധികം നീന്തൽ പ്രതിഭകൾ മാറ്റുരക്കുന്നു. 



മുൻ അന്തർദേശീയ വോളിബോൾ താരവും പാലാ എംഎൽഎ യുമായ മാണി സി കാപ്പൻ മത്സരം ഉത്ഘാടനം ചെയും. മുത്തോലി പഞ്ചായത്ത് പ്രസിഡൻറ് രഞ്ജിത് മീനാഭവൻ, പഞ്ചായത്ത് മെമ്പർ രാജൻ മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റൂബി ജോസ് തുടങ്ങിയവർ പങ്കെടുക്കും. 


തദ്ദവസരത്തിൽ ദേശീയ നീന്തൽ രംഗത്തെ പാലായുടെ പ്രതാപകാലം ഓർമിപ്പിക്കും വിധം ദേശീയ മത്സരരംഗത്ത് മെഡൽ വേട്ടതന്നെ നടത്തിയ പുതിയ തലമുറയിലെ താരം കെവിൻ ജിനു വിനെയും, പരിശീലക സൗമി സിറിയക് തോപ്പിൽ നെയും ആദരിക്കുന്നതാണ്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ എസ്എച്ഓ കെ.ടി തോംസൺ സമ്മാനദാനം നിർവഹിക്കും.

ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ബിനു പുളിക്കകണ്ടം, സെക്രട്ടറി ജേക്കബ് ടി.ജെ, ശ്രീകുമാർ കളരിക്കൽ, മാത്യൂ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു