പാലാ:- തുടർച്ചയായി കക്കൂസ് മാലിന്യം പാലാ നഗരസഭ 6-ാം വാർസ് മുണ്ടാങ്കൽ കാനാട്ടുപാറ ഭാഗത്ത് വീടുകൾക്ക് സമീപം ഈ ദിവസവും തള്ളി -ജനങ്ങളെ ഉപദ്രവിക്കുന്നത് തുടരുകയാണ്. ഡിസംബർ 22നും കഴിഞ്ഞ തിരുവോണനാളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയും ഫയർഫോഴ്സും നഗരസഭാ ജീവനക്കാരും എത്തി വൃത്തിയാക്കുകയും ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നും മാലിന്യം തള്ളൽ ആവർത്തിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് പാലാ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ഞൊണ്ടി മാക്കൽ ഭാഗത്ത് ദിലീപ് എന്ന പൊതുപ്രവർത്തകൻ വെളുപ്പിന് സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട KL. 32. F. 802, KL 32 D. 6967 എന്നീ രണ്ട് വാഹനങ്ങളുടെ നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇവ സംബന്ധിച്ചും അന്വേഷണം വേണമെന്നും കേസ് രജിസ്ടർ ചെയ്ത് സമീപപ്രദേശത്തെ സി.സി ക്യാമറകൾ പരിശോധിച്ച് കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ആവശ്യപ്പെട്ടു.