അയോദ്ധ്യയിൽ ചരിത്രം സൃഷ്ടിച്ച് ശ്രീരാമ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടക്കുമ്പോൾ നാലമ്പലങ്ങൾ കൊണ്ട് പ്രശസ്തമായ പാലാ രാമപുരത്തും വിപുലമായ ആഘോഷങ്ങളാണ് അരങ്ങേറിയത്. രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ രാമനാമം മുഴക്കികൊണ്ട് ഭക്തിസാന്ദ്രമായ ഭജന അരങ്ങേറി.
ക്ഷേത്ര മതിൽകെട്ടിനുള്ളിൽ സ്റ്റേജിൽ പ്രത്യേകമായി തയ്യാറാക്കിയ വലിയ എൽഇഡി സ്ക്രീനിൽ അയോദ്ധ്യയിൽ നിന്നുള്ള പ്രാണ പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണം നൂറു കണക്കിന് ആളുകളാണ് വീക്ഷിച്ചത്. ശ്രീരാമ ഭജനയിൽ പങ്കെടുത്ത കെ.സുരേന്ദ്രൻ ഭജന ആലപിച്ച ഗായകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
അഡ്വക്കേറ്റ് ജോർജ് കുര്യൻ, ജില്ലാ സെക്രട്ടറി ലിജിൻ ലാൽ, ജില്ല ട്രഷറർ സോബിൻ ലാൽ, ഡോ.ശ്രീജിത്ത്, പാലാ മണ്ഡലം പ്രസിഡണ്ട് ബിനീഷ് ചൂണ്ടച്ചേരി, അഡ്വ.അനീഷ്, പി ആർ മുരളീധരൻ, ജയൻ കരുണാകരൻ, അജി കെ എസ്, ദീപു സി ജി, ജി സജീവ് കുമാർ, മനീഷ് ഹരിദാസ്, ഹരികൃഷ്ണൻ, ബി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.