തീക്കോയി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾ അളന്നുതിട്ടപ്പെടുത്തി വിവരശേഖരണം നടത്തുന്നതിന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ/ ഐടിഐ (രണ്ടുവർഷം കോഴ്സ്) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.
താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 06.01.2024 -ആം തീയതി വൈകുന്നേരം അഞ്ചു മണിക്കകം പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.