Hot Posts

6/recent/ticker-posts

സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടെ മാർമലയിൽ വിനോദ സഞ്ചാരികളുടെ സന്ദർശനം വർദ്ധിക്കുന്നു



തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ പ്രകൃതി സുന്ദരമായ മാർമല അരുവി വിനോദ സഞ്ചാര കേന്ദ്രത്തിൽ തിരക്ക് വർദ്ധിക്കുന്നു. ഗ്രാമപഞ്ചായത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടു കൂടി മാർമല പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.  

കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് അരുവിയിൽ നീരൊഴുക്ക്‌ കൂടിയിരിക്കുകയാണ്. ദിനം പ്രതി നിരവധിയാളുകൾ അരുവിയിൽ വന്നു പോകുന്നുണ്ട്. അരുവി സന്ദർശനത്തിന് ഗ്രാമപഞ്ചായത്ത് പാസ്സ് ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ ജീവനക്കാരും മാലിന്യ നിർമ്മാർജ്ജനത്തിന് ഹരിത കർമ്മ സേനയും രംഗത്തുണ്ട്.

മാർമലയിലേക്കുള്ള റോഡ് കാടു തെളിച്ചു പൂർണ്ണമായും ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വഴിയോര വിശ്രമകേന്ദ്രവും തെരുവ് വിളക്കും ഉൾപ്പെടെ മാർമലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ വലിയ തോതിൽ വിപുലീകരിക്കുമെന്ന് പ്രസിഡന്റ്‌ കെ.സി ജെയിംസ് അറിയിച്ചു.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു