ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടത്തുന്ന 'ത്രിൽസ് 2024' പ്രോഗ്രാമിൻ്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വനിതാ സാംസ്കാരിക കൂട്ടായ്മ, സ്ത്രീ ശാക്തീകരണ നൃത്താവിഷ്കരണം തുടങ്ങി വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.
കേരള സാഹിത്യ അക്കാദമി യുവ സാഹിത്യ പുരസ്കാര ജേതാവ് അനഘ ജെ.കോലോത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മിനി മാത്യു, കെ ജി ശശികല എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി എൻ രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജു ജോൺ ചിറ്റേത്ത്, സിൻസി മാത്യു, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനു വി.ജോൺ, എം.എൻ രമേശൻ, ബേബി തൊണ്ടാംകുഴി, കമലാസനൻ ഇ.കെ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് രാമപുരം, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കാണക്കാരി പഞ്ചായത്തുകളിലെ കലാകാരികൾ നാടൻ കലാരൂപങ്ങളും നൃത്തങ്ങളും അരങ്ങേറി.