Hot Posts

6/recent/ticker-posts

ക്യാൻസർ പരിശോധനാ ക്യാമ്പിന്റെ ഭാഗമായി സൂമ്പാഡാൻസ് നടത്തി ആരോഗ്യ വകുപ്പ്



ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സ്ത്രീ ശാക്തീകരണ പ്രോഗ്രാമായ 'ത്രിൽസ് 24' നോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് കോട്ടയം ജില്ല നേതൃത്വം നൽകിയ ക്യാൻസർ പരിശോധനാ ക്യാമ്പ് നടത്തി. ക്യാമ്പിനു മുന്നോടിയായി ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ സൂമ്പാഡാൻസ് സംഘടിപ്പിച്ചു. ക്യാമ്പ് സോഷ്യൽ എനേബള്ർ നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. 


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി സി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഭാഗ്യശ്രീ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻ്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ.സിന്ധുമോൾ ജേക്കബ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജീന സിറിയക്, കൊച്ചുറാണി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിൻസി മാത്യു, ജോൺസൺ പുളിക്കീൽ, രാജു ജോൺ ചിറ്റേത്ത്, കുറവിലങ്ങാട് പഞ്ചായത്തംഗങ്ങളായ വിനു ജോൺ, രമാ രാജു, സന്ധ്യാ സജികുമാർ എന്നിവർ പ്രസംഗിച്ചു. 



പാലാ ജനറൽ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ.ശബരീനാഥ്, ജനറൽ സർജൻ ഡോ.സോണി പി.എസ്, ഗൈനോ കോളജിസ്റ്റ് ഡോ.വിജി, ഡെൻ്റൽ സർജൻ ഡോ.സബിത എന്നിവർ എന്നിവരടങ്ങിയ ടീം പരിശോധനകൾക്ക് നേതൃത്വം നൽകി. 

Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്
മന്ത്രിസഭയുടെ നാലാം വാർഷികം: ജില്ലയിൽ വിപുലമായ പരിപാടികൾ
ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
ഓട്ടിസം അവബോധ പരിപാടിയും പരിശോധനാ ക്യാമ്പും കോട്ടയത്ത്
പാലാ എസ്.എച്ച്. മീഡിയയുടെ 'സിഗ്നേച്ചർ ഓഫ് ഗോഡ്' ഷോർട്ട് ഫിലിം റിലീസിംഗ് മാർച്ച് 30 ന്