Hot Posts

6/recent/ticker-posts

'ഹരിത വിദ്യാലയ'മായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്



കോട്ടയം: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷൻ 'ഹരിത വിദ്യാലയം' പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. സ്‌കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. കൃഷി, മാലിന്യ നിർമാർജനം, ജല സംരക്ഷണം എന്നീ മേഖലയിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.


സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ശ്രീകല ഉദ്ഘാടനം ചെയ്യുകയും ഹരിത വിദ്യാലയ അവാർഡ് കൈമാറുകയും ചെയ്തു. ദേവഹരിതം പദ്ധതിയുടെ ഭാഗമായി സ്‌കൂൾ സാഫ് നേച്ചർ ക്ലബ്ബ് തിടനാട് ക്ഷേത്രത്തിലേയ്ക്ക് തയാറാക്കി നൽകുന്ന പൂജാപുഷ്പസസ്യതൈകളുടെ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ് എം.പി. ലീന ദേവസ്വം ഭാരവാഹി സജി കുമാറിനു സസ്യത്തൈ കൈമാറി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി തെച്ചി, തുളസി, മന്ദാരം തുടങ്ങിയ 60 തൈകളാണ് ക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കി നൽകുന്നത്.



ചടങ്ങിൽ സ്‌കൂൾ മാനേജർ പ്രൊഫ.എം.കെ.ഫരീദ് അധ്യക്ഷനായി. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ഹരിത കേരള മിഷൻ ആർ.പി.വിഷ്ണു പ്രസാദ് വിഷയാവതരണവും നിർവഹിച്ചു. ഈരാറ്റുപേട്ട നഗരസഭാംഗം പി.എം അബ്ദുൽ ഖാദർ, എ.ഇ.ഒ. ഷംല ബീവി, പ്രിൻസിപ്പൽ ഫൗസിയ ബീവി, പി.ടി.എ. പ്രസിഡന്റ് തസ്‌നീം കെ.മുഹമ്മദ്, സാഫ് കൺവീനർ വി.എം.മുഹമ്മദ് ലൈസൽ എന്നിവർ പങ്കെടുത്തു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു