Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ ഐസൊലേഷൻ വാർഡ്: ഇന്ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും



ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ മുടക്കി പണികഴിപ്പിച്ച ഐസൊലേഷൻ വാർഡിന്റെ ഉൽഘാടനം ഇന്ന് (ഫെബ്രുവരി 16)  4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉൽഘാടനം ചെയ്യും. ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 



പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉൽഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവ്വഹിക്കും. നഗരസഭാ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽഖാദർ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ.വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തും. 


ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷെഫ്നാ അമീൻ, ഡി.എം. ഓ ഇൻ ചാർജ് ഡോ.പി.എൻ വിദ്യാധരൻ, അബ്ദുൽ ഖാദർ പി.എം, റിസ്വാന സവാദ്, ഫസിൽ റഷീദ്, ഫാസില അബ്സാർ, ലീന ജയിംസ്, എ.എം.എ.ഖാദർ, ഫൈസൽ പി.ആർ, അനസ് നാസർ, അൻവർ അലിയാർ, നൗഷാദ് കെ.ഐ, ഷഹീർ കരുണ, സുബൈർ വെള്ളാപ്പള്ളി, അഡ്വ. ജയിംസ് വലിയ വീട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, റസിം മുതുകാട്ടിൽ, അക്ബർ നൗഷാദ്, ഷനീർ മഠത്തിൽ, സോയി ജേക്കബ്, നൗഫൽ കീഴേടം, മെഡിക്കൽ ഓഫിസർ ഡോ.രശ്മി.പി.ശശി എന്നിവർ സംസാരിക്കും.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ