Hot Posts

6/recent/ticker-posts

ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി : പൂഞ്ഞാർ പഞ്ചായത്ത് തല പ്രവർത്തനോദ്ഘാടനം നടത്തി


ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ജലജീവന്‍ മിഷൻ മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയുടെ  പ്രവർത്തനോദ്ഘാടനം പൂഞ്ഞാർ പനച്ചിപ്പാറയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.  പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു.



പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാ പുരയിടം , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത്   സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ നായർ,  സുശീല മോഹൻ, മെമ്പർമാരായ രഞ്ജിത്ത് എംആർ, വിഷ്ണുരാജ്,  ബിന്ദു അശോകൻ,  ബിന്ദു അജി, ഉഷ കുമാരി  വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് എസ്.ടി, അസിസ്റ്റന്റ് എൻജിനീയർ ആനന്ദ് രാജൻ, രാഷ്ട്രീയ നേതാക്കന്മാരായ ജോഷി മൂഴിയാങ്കൽ, മധുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


86 കോടി രൂപ അടങ്കൽ തുക ഉള്ള കുടിവെള്ള പദ്ധതിയാണ് ജലജീവൻ മിഷൻ മുഖേന പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്നത്.  ഇതിലൂടെ ഗ്രാമപഞ്ചായത്തിലെ നാലായിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനാണ് പദ്ധതി  ലക്ഷ്യമിട്ടിരിക്കുന്നത്.
മലങ്കര ഡാമിൽ നിന്ന് വെള്ളം ശേഖരിച്ച് കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂരിൽ 90 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ ശുദ്ധീകരിച്ച് 


പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ  ഇതിനോടകം നിർമ്മാണം ആരംഭിച്ച 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള  ടാങ്കിൽ എത്തിച്ച്  അവിടെനിന്നും     കണ്ടെത്തുമല,കണ്ണാനി, തണ്ണിപ്പാറ-നെല്ലിക്കച്ചാൽ,മാളിക എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന  ഉപരിതലടാങ്കുകളിലേക്ക് വെള്ളം എത്തിച്ച തുടർന്ന്  പഞ്ചായത്തിലാകെ 132 കിലോമീറ്റർ ദൂരത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 4000 ത്തിലധികം ഗാർഹിക  കണക്ഷനുകൾ നൽകുന്നതിനാണ്  പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.  ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്  എന്നും എംഎൽഎ അറിയിച്ചു.
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു