Hot Posts

6/recent/ticker-posts

ഇടതു സർക്കാർ കേരളത്തെ മദ്യാലയമാക്കുന്നു: കെസിബിസി മദ്യവിരുദ്ധ സമിതി



കൊച്ചി: ഇടതു സർക്കാർ കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി സി.എക്സ്
ബോണി പറഞ്ഞു. കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം
കലൂരിൽ സർക്കാരിൻ്റെ മദ്യനയത്തിനെതിരെ നടത്തിയ പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


സപ്ലൈകോ മദ്യവിൽപ്പന ആരംഭിക്കണമെന്ന ശുപാർശ പിൻവലിക്കുക, ലഹരിയുടെ പറുദീസയായി കൊച്ചി മാറുന്നതിനെതിരെ, ലഹരിയെ നിയന്ത്രിക്കാൻ കഴിയാതെ പോകുന്നതിലും, ലഹരി കേസിൽ പെൺകുട്ടികളുടെ സാന്നിദ്ധ്യം വർധിച്ചു വരുന്നതിനെതിരെ, വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയാൻ പോലീസ് അന്വേഷണങ്ങൾ ശക്തമാക്കുക എന്നീ വിവിധ ആവശ്യങ്ങൾ പ്രതിഷേധത്തിൽ ഉന്നയിച്ചു.


പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ട് സർക്കാരുകൾ ഇതുവരെ 297 പുതിയ ബാർ ലൈസൻസുകൾ അനുവദിക്കുകയും 475 ബിയർ
ആൻറ് വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ ആകെ എണ്ണം 801 ആയി. ഒന്നാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴെ 671ബാർ ഹോട്ടലുകൾ ആണ് ഉണ്ടായിരുന്നത്. മലയാളിയുടെ മദ്യാസക്തിയെ ഭരണകർത്താക്കൾ ചൂഷണം ചെയ്യുകയാണ്.



മദ്യവർജനമാണ് നയമെന്ന് പ്രഖ്യാപിച്ച സർക്കാർ മദ്യ ലഭ്യത വർധിപ്പിച്ച് ആത്മവഞ്ചന നടത്തുകയാണ്. മദ്യത്തെ ഏറ്റവും വലിയ വരുമാനമായി കണ്ട് ജനത്തെ സർക്കാർ ചൂക്ഷണം ചെയ്യുകയാണ്. മദ്യവർജന പ്രഖ്യാപനം വോട്ട് നേടാനുള്ള ഒരു അടവ് നയം മാത്രമായിരുന്നു. പ്രതിഷേധ നില്പ്സമരത്തിൽ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അധ്യക്ഷത വഹിച്ചു. 


മധ്യമേഖല ഡയറക്ടർ ഫാ.ആൻ്റണി അറയ്ക്കൽ, കെ.കെ. വാമലോചനൻ, കുരുവിള മാത്യൂസ്, രാധ കൃഷ്ണൻ കടുവുങ്ങൽ, ജോൺസൺ പാട്ടത്തിൽ, വിജയൻ പി. മുണ്ടിയാത്ത്, ഷൈബി പാപ്പച്ചൻ, ഹിൽട്ടൺ ചാൾസ്, സിസ്റ്റർ ആൻസില, സുഭാഷ് ജോർജ്, എം.പി. ജോസി, കെ.സുശീല, കെ.കെ. സൈനബ, ചെറിയാൻ മുണ്ടാടൻ, കെ.വിജയൻ, ബെന്നി പൈനാടത്ത്, വർഗീസ് കോളരിക്കൽ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്