Hot Posts

6/recent/ticker-posts

കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു: പി.സി. ജോർജ്



കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ, സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി വിശദമായ ചർച്ച നടത്തിയതായും, അദ്ദേഹവുമായുള്ള ചർച്ചയിൽ കേരളത്തിന്റെ കാർഷിക മേഖലയെ രക്ഷിക്കാൻ സമഗ്രമായ പഠനം നടത്തി എങ്ങനെ കാർഷിക മേഖലയെ രക്ഷപ്പെടുത്താം എന്നതിനെ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കുവാൻ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, വാണിജ്യ വകുപ്പ് അഡിഷണൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ എന്നിവരെയും ചുമതലപ്പെടുത്തി.



റബർ ബോർഡുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് റബ്ബർ ബോർഡ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ഐ.ആർ.എസ്. അഡ്വ.ഷോൺ ജോർജ് ചർച്ച നടത്തി. റബ്ബർ ബോർഡ് ചെയർമാനെയും ഉൾപ്പെടുത്തി കൂടുതൽ ചർച്ചകൾ വരുന്ന ദിവസങ്ങൾ കേരളത്തിൽ ഉണ്ടാകും. റബ്ബർ ബോർഡിൽ ഒഴിവ് വന്നിട്ടുള്ള ഫീൽഡ് ഓഫീസർ അടക്കമുള്ള മുഴുവൻ തസ്തികളിലേക്കും പത്ത് ദിവസത്തിനുള്ളിൽ ഒഴിവ് നികത്തുവാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് പീയുഷ് ഗോയൽ ഉറപ്പുനൽകി. 


പ്ലാന്റേഷൻ സബ്‌സിഡി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ പദ്ധതികൾ കേരളത്തിന്റെ കാർഷിക മേഖലയിൽ ഉണ്ടാകുമെന്ന് ഉറപ്പു നൽകിയതായും പി.സി. ജോർജ് പറഞ്ഞു. പി.സി. ജോർജിനോടൊപ്പം കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, അഡ്വ.ഷോൺ ജോർജ്, അഡ്വ.ജോർജ് ജോസഫ് കാക്കനാട്ട് എന്നിവർ പിയൂഷ് ഗോയലുമായുള്ള ചർച്ചയിൽ പങ്കെടുത്തു.





Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു