Hot Posts

6/recent/ticker-posts

നാളെ ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം



കേന്ദ്രസർക്കാർ നയങ്ങളെ എതിർത്ത് കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഭാരതബന്ദ് നാളെ (ഫെബ്രുവരി 16). കേരളത്തിൽ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ.



ബന്ദിന്റെ പേരിൽ വെള്ളിയാഴ്ച കേരളത്തിൽ കടകമ്പോളങ്ങൾ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് വ്യക്തമാക്കി. കർഷകരുടെ സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണയുണ്ട്. എന്നാൽ, കടകമ്പോളങ്ങൾ അടച്ചിട്ടു കൊണ്ടുള്ള സമരരീതിയിൽ നിന്നും വ്യാപാരികളെ മോചിപ്പിച്ചെടുക്കുവാനുള്ള തീവ്രശ്രമത്തിലാണ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു.



സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ൽ ഡൽഹിയിൽ കർഷകസമരം നടത്തിയ സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബന്ദിന് സി.പി.എം. പിന്തുണ പ്രഖ്യാപിച്ചു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ