എലിക്കുളം: എലിക്കുളം ഗ്രാമ പഞ്ചായത്ത് 2024 - 2025 വർഷ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെസ്സി ഷാജൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് സൂര്യാമോൾ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയ്, എം.കെ.രാധാകൃഷ്ണൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, ഷേർളി അന്ത്യാം കുളം, അഖിൽ അപ്പുക്കുട്ടൻ, സെൽവി വിത്സൻ, നിർമ്മല ചന്ദ്രൻ, സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, എം.ആർ സരീഷ് കുമാർ, ദീപാ ശ്രീജേഷ്, കെ.എം ചാക്കോ, ആശാ മോൾ റോയ്, കെ.ആർ മന്മഥൻ, വി.എസ് സെബാസററ്യൻ വെച്ചുർ തുടങ്ങിയവർ സംസാരിച്ചു.