Hot Posts

6/recent/ticker-posts

മാലിന്യമുക്തം നവകേരളം ശുചിത്വ സന്ദേശയാത്രക്ക് ജില്ലയിൽ ഇന്ന് തുടക്കം



കോട്ടയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ പ്രചരണാർത്ഥം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു നടത്തുന്ന ശുചിത്വ സന്ദേശ യാത്രക്ക് ഇന്ന് (ഫെബ്രു.9) തുടക്കം. രാവിലെ 10.30ന് അയ്മനം ഗ്രാമപഞ്ചായത്തിൽ നിന്നു തുടങ്ങുന്ന യാത്ര സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 


തുടർന്നു ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനത്തിലൂടെയും സഞ്ചരിക്കുന്ന യാത്ര ഫെബ്രുവരി 17ന് വൈകിട്ട് കോട്ടയം നഗരസഭയിൽ എത്തിച്ചേരും. മാലിന്യത്തിന്റെ കൃത്യമായ സംസ്‌കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസ്‌കരണസംവിധാനങ്ങളെ സംബന്ധിച്ചും അവബോധം നൽകാനും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് ഉണർവു നൽകുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ വിവിധതരത്തിലുള്ള ഇൻസിനറേറ്റർ അടക്കമുള്ള മാലിന്യസംസ്‌കരണ ഉപാധികളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. 


ഹരിതകർമ്മസേന, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, ജനകീയസമിതികൾ, പൊതുജനങ്ങൾ മുതലായവർ ജാഥയുടെ ഭാഗമാകും. ആദ്യദിനമായ ഇന്ന് അയ്മനം ഗ്രാമപഞ്ചായത്തിൽ നിന്നു തുടങ്ങുന്ന യാത്ര തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂർ നഗരസഭയിലും എത്തും. 


ഫെബ്രുവരി 12ന് കുമരകം, വെച്ചൂർ, തലയാഴം, ടിവിപുരം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി,കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിലും എത്തും. ഫെബ്രുവരി 13ന് തലയോലപ്പറമ്പ്, വെള്ളൂർ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, മണിമല, എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ യാത്ര എത്തും. 


14ന് കാണക്കാരി, കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ, രാമപുരം, കടനാട്, കരൂർ പഞ്ചായത്തുകൾ, കൂട്ടിക്കൽ, പാറത്തോട്, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം, പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും എത്തും. 15ന് ഭരണങ്ങാനം, തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി,പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, കൊഴുവനാൽ, അകലക്കുന്നം,കൂരോപ്പട, അയർക്കുന്നം, മണർകാട്, പാമ്പാടി, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിലും 17ന് ഈരാറ്റുപേട്ട നഗരസഭ, തിടനാട്, മീനച്ചിൽ, മുത്തോലി, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂർ, വാകത്താനം, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലും പര്യടനം നടത്തുന്ന ജാഥ കോട്ടയം നഗരസഭയിൽ സമാപിക്കും.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു