കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ പ്രചരണാർത്ഥം ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു നടത്തുന്ന ശുചിത്വസന്ദേശയാത്രയ്ക്ക് തുടക്കമായി. അയ്മനം ഗ്രാമപഞ്ചായത്തിൽ നിന്ന് ആരംഭിച്ച യാത്ര സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫ്ളാഗ് ഓഫ് ചെയ്തു.
സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിന് വേണ്ടി സർക്കാർ വിവിധ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മാലിന്യമുക്ത നവകേരളത്തിനായി ഹരിതകർമ്മ സേനാംഗങ്ങൾ നടത്തുന്നത് മഹത്തായ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്ത നവകേരളമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ സന്ദേശയാത്ര സഹായകരമാകും. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിച്ച് കൃത്യമായി സംസ്‌കരിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷെറഫ് പി. ഹംസ, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കില ഫെസിലിറ്റേർ ബിന്ദു അജി, കില ജില്ലാ കോ-ഓർഡിനേറ്റർ സിന്ദൂര സന്തോഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി മാത്യു എന്നിവർ പങ്കെടുത്തു.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനത്തിലും ശുചിത്വ സന്ദേശയാത്ര എത്തും. അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലും ഏറ്റുമാനൂർ നഗരസഭയിലും ആദ്യദിനം സന്ദർശനം നടത്തി. ഫെബ്രുവരി 12ന് കുമരകം, വെച്ചൂർ, തലയാഴം, ടി.വി.പുരം, ഉദയനാപുരം, മറവൻതുരുത്ത്, ചെമ്പ്, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, മാടപ്പള്ളി,കറുകച്ചാൽ എന്നീ പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി, വൈക്കം നഗരസഭകളിലും എത്തും.
ഫെബ്രുവരി 13ന് തലയോലപ്പറമ്പ്, വെള്ളൂർ, മുളക്കുളം, ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, നെടുംകുന്നം, കങ്ങഴ, വെള്ളാവൂർ, മണിമല, എരുമേലി, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ യാത്ര എത്തും. 14ന് കാണക്കാരി, കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ, രാമപുരം, കടനാട്, കരൂർ പഞ്ചായത്തുകൾ, കൂട്ടിക്കൽ, പാറത്തോട്, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, എലിക്കുളം, പള്ളിക്കത്തോട്, വാഴൂർ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും എത്തും. 15ന് ഭരണങ്ങാനം, തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, കൊഴുവനാൽ, അകലക്കുന്നം, കൂരോപ്പട, അയർക്കുന്നം, മണർകാട്, പാമ്പാടി, മീനടം, പുതുപ്പള്ളി പഞ്ചായത്തുകളിലും 17ന് ഈരാറ്റുപേട്ട നഗരസഭ, തിടനാട്, മീനച്ചിൽ, മുത്തോലി, മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കിടങ്ങൂർ, വാകത്താനം, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലും പര്യടനം നടത്തുന്ന ജാഥ കോട്ടയം നഗരസഭയിൽ സമാപിക്കും.