ചെമ്മലമറ്റം: മനുഷ്യ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള അവബോധ പ്രവർത്തനങ്ങൾക്കു പ്രാധാന്യമേറുന്നതായും തലമുറകളുടെ അതിജീവനത്തിന് ജലവിഭവ പരിപാലനം അനിവാര്യമാണന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു.
സംസ്ഥാന ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ ജലശ്രീ അദ്ധ്യാപക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെമ്മലമറ്റം പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കൊല്ലoപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജലനിധി റീജിയൺ ഡയറക്ടർ കെ.കെ.ബിജുമോൻ, ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വിജി ജോർജ്, പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എം.ഷംലാ ബീവി, പഞ്ചായത്തു മെമ്പർമാരായ ലിസ്സി തോമസ്, എ.സി. രമേശ്, ജലനിധി കമ്മ്യൂണിറ്റി ഡിവിഷൻ മാനേജർ ജോസ് ജയിംസ്, ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, സ്കൂൾ ഹെഡ് മാസ്റ്റർ സാബു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ഷീബാ ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ ജലശ്രീ ക്ലബ്ബുകൾക്കായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം മൽസര വിജയി കൾക്കുള്ള ജലശ്രീ അവാർഡുകളും എം.എൽ.എ വിതരണം ചെയ്തു. ജലഭൗമശാസ്ത്രജ്ഞൻ ഡോ.വി. സുഭാഷ് ചന്ദ്രബോസ് ക്ലാസ്സ് നയിച്ചു. ജലനിധി ട്രൈബൽ മാനേജർ ക്രിസ്റ്റിൻ ജോസഫ്, പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർമാരായ സിബി കണിയാംപടി, എബിൻ ജോയി, സിസ്റ്റർ .ലിറ്റിൽ തെരേസ്, സോൺ കോർഡിനേറ്റർ ശാന്തമ്മ ജോസഫ്, കൺസൾട്ടന്റുമാരായ ഡോ. ജയ്സൺ ആലപ്പാട്ട്, ഉല്ലാസ്.സി.എസ്, അദ്ധ്യാപകരായ ജിജി ജോസഫ്, ഫ്രാൻസീസ് ജോസഫ്, ഡിനു ജോസഫ്, സിസ്റ്റർ ഡീനാ തോമസ്, പ്രിയ ഫിലിപ്പ്, പ്രിയമോൾ വി.സി, പി.എസ്.ഡബ്ലിയു.എസ് ടീമംഗങ്ങളായ ആലീസ് തോമസ്, മേഴ്സി ജോസഫ്, മേരി ക്കുട്ടി പോൾ, സ്വപ്ന ജിജി തുടങ്ങിയവർ നേതൃത്വം കൊടുത്തു.