കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയായ
'ചങ്ങാതി' യുടെ ഇൻസ്ട്രക്ടർമാർക്കുള്ള സർവേ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു.
കുറവിലങ്ങാട് ദേവമാതാ കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദേവമാതാ കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി മാത്യു ചടങ്ങിൽ അദ്ധ്യക്ഷനായി.
കോളേജ് മൾട്ടി മീഡിയ ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം അബ്ദുൾകരീം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ.സിംല, ഷീല കെ.എസ്, യു.ഡി മത്തായി, ഉഷാ എസ് കുമാർ, വിവേക് എന്നിവർ പ്രസംഗിച്ചു.