കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ തീരുമാനിച്ചു. ഇന്ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയും, സെക്രട്ടേറിയറ്റ് യോഗവും ആണ് നിലവിലുള്ള സിറ്റിംഗ് എം.പിയും പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായിട്ടുള്ള തോമസ് ചാഴികാടനെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.
തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയഘട്ടത്തില്‍ കേരള കോണ്‍ഗ്ര (എം) ന്റെ ഹൃദയ വികാരമായ മാണി സാറിന്റെ ആഗ്രഹവും തീരുമാനവും ആയിരുന്നു തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം. മാണി സാറിന്റെ ആഗ്രഹം ജനങ്ങള്‍ സ്വീകരിക്കുകയും ജനങ്ങളുടെ തീരുമാനം ജനവിധിയായി വരുകയും തോമസ് ചാഴികാടന്‍ മാണി സാര്‍ എന്താണോ ആഗ്രഹിച്ചത് അതേ തരത്തില്‍, കേരളത്തിലെ ഒന്നാമന്‍ എന്ന വിശേഷിപ്പാവുന്ന തരത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് മികച്ച പാര്‍ലമെന്റേറിയനായി മാറിത്തീരുകയും ചെയ്തു എന്ന് ജോസ് കെ മാണി എം പി പറഞ്ഞു.
തോമസ് ചാഴികാടനെ പാര്‍ലമെന്റില്‍ വീണ്ടും എത്തിക്കാനുള്ള പരിശ്രമമാണ് രാപ്പകല്‍ വിത്യാസമില്ലാതെ വരും ദിവസങ്ങളില്‍ എല്‍.ഡി.എഫ് നടത്താന്‍ പോകുന്നത്.
കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ അതിനാവശ്യമായിട്ടുള്ള രാഷ്ട്രീയ സംഘടനാപ്രവര്‍ത്തനങ്ങള്‍ താഴെതട്ടുവരെ തയ്യാറാക്കാനും മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളോടും സജ്ജമാകാന്‍ ഇന്ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയും, സെക്രട്ടേറിയറ്റ് യോഗവും തീരുമാനിച്ചു.