Hot Posts

6/recent/ticker-posts

ദേശീയപാത വികസനം - വില്ല പ്രോജക്ട് എന്നിവയുടെ മറവിൽ വ്യാപകമായി മണ്ണെടുപ്പും കടത്തും! പരാതിയുമായി നാട്ടുകാർ രംഗത്ത്



കുറവിലങ്ങാട്: ദേശീയപാത വികസനം - വില്ല പ്രോജക്ട് എന്നിവയുടെ മറവിൽ മോനിപ്പള്ളി വില്ലേജ് പരിധിയിൽ മണ്ണെടുപ്പും മണ്ണ് കടത്തും വ്യാപകമായി നടക്കുന്നു എന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. ഇതിൽ രണ്ടിടത്ത് മണ്ണെടുപ്പ് ഉഴവുർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയുന്നത് തന്നെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയപ്പോഴാണ്. 


ലക്ഷങ്ങളുടെ കരാർ പ്രകാരമാണ് മണ്ണെടുപ്പും, മണ്ണ് കടത്തലും എന്ന് നാട്ടുകാർ ആരോപിച്ചു. കോട്ടയം ജില്ലാ ജിയോളജി വകുപ്പാണ് മണ്ണെടുപ്പിന് അനുമതി നൽകിയിട്ടുള്ളത്. മോനിപ്പള്ളി വില്ലേജ് പരിധിയിൽ ചേറ്റുകുളം ഭാഗത്ത് പരമ്പരാഗത ചേറ്റുകുളം - കർത്താമട - മോനിപ്പള്ളി തോട് നികത്തിയാണ് റോഡ് വെട്ടി മണ്ണ് കൊണ്ടുപോകുന്നത്. 


ജിയോളജി വകുപ്പ് അനുമതി നൽകിയതിനെക്കാൾ കുടുതൽ മണ്ണ് കയറി പോകുന്നുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വലിയ ടോറസ്, ടിപ്പർലോറികൾ സമയ ക്രമീകരണം ഇല്ലാതെയാണ് ഗ്രാമീണ റോഡിലുടെയും പൊതുമരാമത്ത് റോഡിലൂടെയും പായുന്നത്. അനുമതി നൽകിയ മണ്ണെടുപ്പും കടത്തുമാണോ നടക്കുന്നത് എന്ന് പരിശോധിക്കുവാൻ സമ്മതപത്രം നൽകിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതും മണ്ണ് മാഫിയ സംഘങ്ങൾക്ക് സഹായകമായിട്ടുണ്ട് എന്ന് നാട്ടുകാർ ആരോപിച്ചു. 


കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഈ മണ്ണ് ഖനനത്തിന് അനുമതി ഉത്തരവ് ഇംഗ്ലീഷിലാണ് നൽകിയിരുന്നത് ഭരണഭാഷാ മലയാളം ആണ് എന്നും ഉത്തരവുകളും സർക്കലൂറുകളും മലയാളത്തിൽ വേണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അറിഞ്ഞില്ല എന്ന് രീതിയിൽ ആണ് നിലപാട്. കോട്ടയം ജില്ലാ ജിയോളജി വകുപ്പിൽ നിന്ന് ദേശീയപാത വികസനം - വില്ലാ പ്രോജക്ട് എന്നിവയുമായി ബന്ധപ്പെട്ട് നൽകിയ മണ്ണ് ഖനനം സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവുമായി നാട്ടുകാർ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.




Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി