Hot Posts

6/recent/ticker-posts

രാജേഷ് കൈമൾ യുവ തലമുറയ്ക്ക് മാതൃക: ഫ്രാൻസിസ് ജോർജ്



കരൂർ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ മെഡൽ നേടിയ രാജേഷ് പി കൈമളെ കോട്ടയം പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും, യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും അദ്ധേഹത്തിൻ്റെ വീട്ടിലെത്തി അനുമോദിച്ചു. 


രാജേഷ് കൈമൾ യുവതലമുറയുടെ ആവേശമാണെന്നും കായിക രംഗത്തു നിന്നും കലാരംഗത്തു നിന്നും ചെറുപ്പക്കാർ മാറി നിൽക്കുന്ന അവസരത്തിൽ ചെറുപ്പക്കാരെ കായിക രംഗത്തേക്ക് ആകർഷിക്കുവാൻ രാജേഷിന്റെ ഈ നേട്ടത്തിന് സാധിക്കട്ടെയെന്നും, കൂടുതൽ ഉന്നതമായ വിജയം കരസ്ഥമാക്കുവാൻ രാജേഷിന് സാധിക്കട്ടെയെന്നും ഫ്രാൻസിസ് ജോർജ് അശംസിച്ചു.





കേരള കോൺഗ്രസ് നെച്ചിപ്പൂഴൂർ വാർഡ് പ്രസിഡണ്ട് ഷാജി മാവേലിൽ, യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം സെക്രട്ടറി ജസ്റ്റിൻ പാറപ്പുറത്ത്, ഹരികൃഷ്ണ കൈമൾ, രാജേഷിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അനുമോദന ചടങ്ങിനു ശേഷം രാജേഷ് കൈമളുമായി യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് പഞ്ചഗുസ്തി പിടിച്ചു. 


Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു