Hot Posts

6/recent/ticker-posts

"റബര്‍ കര്‍ഷകരെ തഴഞ്ഞ് ബജറ്റ്, കോട്ടയത്തിന് ഒന്നും കിട്ടിയില്ല": നിരാശാജനകമെന്ന് തോമസ് ചാഴികാടന്‍ എംപി



കോട്ടയം: ധനമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് തികച്ചും നിരാശാജനകമാണെന്ന് തോമസ് ചാഴികാടന്‍ എംപി. കര്‍ഷകരെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞു. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ക്കു വേണ്ടി യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. 


കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കൃഷിക്കാര്‍ക്ക് കൊടുക്കുന്ന 6000 രൂപയുടെ കൃഷി സമ്മാന്‍ നിധിയില്‍ പോലും യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന യുവാക്കളില്‍ 25 ശതമാനവും തൊഴില്‍ രഹിതരാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ വികസനത്തിനുള്ള യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ലെന്നും എംപി കുറ്റപ്പെടുത്തി.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി