Hot Posts

6/recent/ticker-posts

ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റം രാജ്യത്തുടനീളം വ്യാപിപ്പിക്കും: ചാർജിംഗ് അടിസ്ഥാന സൗകര്യ വികസനം പ്രധാന അജണ്ടയെന്ന് ധനമന്ത്രി



രണ്ടാം മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വാഹന വിപണിക്ക് പ്രത്യേക ഊന്നൽ നൽകികൊണ്ടുള്ള പ്രത്യേക തീരുമാനങ്ങളൊന്നും ബജറ്റിൽ വന്നിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. എങ്കിലും ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകിച്ച് രാജ്യത്തെ ഇലക്ട്രിക് വാഹന വളർച്ചയെ പ്രോത്സാഹിക്കുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനായി വരും ദിവസങ്ങളിൽ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. പേയ്‌മെൻ്റ് സെക്യൂരിറ്റി സംവിധാനങ്ങളിലൂടെ ഇലക്ട്രിക് ബസുകൾ കൂടുതലായി സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. എന്നിരുന്നാലും ഇന്ത്യൻ വാഹന വ്യവസായത്തിൻ്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുള്ള വിശദമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.


തൻ്റെ ബജറ്റ് പ്രസംഗത്തിൽ വാഹന നിർമാണ വ്യവസായത്തെക്കുറിച്ചോ ഇലക്ട്രിക് വാഹന വ്യവസായത്തെക്കുറിച്ചോ സീതാരാമൻ വ്യക്തമായ സൂചനകളൊന്നും നൽകിയില്ല. ഇടക്കാല ബജറ്റ് ആയതിനാലാവാം ഈ നീക്കമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചക്ക് നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ പ്രത്യേക പ്രോത്സാഹനം കൊടുക്കുന്നുണ്ട്.

കൂടാതെ ക്ലീനറായതും ഹരിതവുമായ പവർട്രെയിൻ സൊല്യൂഷനുകളുടെ വളർച്ചയ്ക്കും സർക്കാർ ഊന്നൽ നൽകി വരുന്നുണ്ട്. ടെസ്‌ല ഇവി രാജ്യത്ത് അവതരിപ്പിക്കാൻ ഇലോൺ മസ്‌ക് ഒരുങ്ങുന്നതിനിടെ ഇലക്ട്രിക് വാഹന വിപണിയെ ശക്തിപ്പെടുത്താനുള്ള ഇത്തരം പദ്ധതികൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. എങ്കിലും നിലവിലെ മിക്ക പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളും ടയർ 1 നഗരങ്ങളിലും ഹൈവേകളിലുമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.


അതിനാൽ ഇവി ചാർജിംഗ് ഗ്രാമ പ്രദേശങ്ങളിലുള്ളവർക്കും മറ്റുമെല്ലാം വലിയ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ടയർ 1 നഗരങ്ങളിൽ മാത്രം ഇത്തരം ചാർജിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇവികൾ വാങ്ങുന്നത് മറ്റുള്ള പ്രദേശങ്ങളിലുള്ള ആളുകളെ പിന്നോട്ടുവലിക്കുന്ന കാര്യമാണ്. ആയതിനാൽ ദീർഘദൂര യാത്രകൾക്ക് ഉൾപ്പടെ ഇലക്ട്രിക് വാഹനങ്ങൾ തെരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൻ്റെ ആവശ്യകത കൂടുതൽ വിപുലീകരിക്കേണ്ടത് അത്യാവിശ്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2025 ഓടെ 10,000 പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് നിലവിൽ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇവി വാങ്ങുന്ന ഉപഭോക്താക്കളുടെ നിരക്ക് 30 ശതമാനത്തോളമാവാൻ 2030 ഓടെ 300,000 ചാർജിംഗ് സ്റ്റേഷനുകൾ എങ്കിലും വേണമെന്നാണ് പഠനങ്ങൾ. ഇത് ഇടക്കാല ബജറ്റാണെങ്കിലും സന്തോഷത്തിന് വകയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് വാഹന വ്യവസായം പ്രതീക്ഷിച്ചിരുന്നത്.


ഇലക്ട്രിക് വാഹന വ്യവസായത്തിന് ഉത്തേജനം നൽകുന്നതിനായി ഇന്ത്യൻ സർക്കാർ മുമ്പ് ഡ്യൂട്ടി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പ്രാദേശിക വൈദ്യുത വാഹന നിർമാണം വർധിപ്പിക്കുന്നതിനായി, ലിഥിയം അയൺ സെല്ലുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് 2024 സെപ്റ്റംബർ വരെ നീട്ടിയതായി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും വ്യാഴാഴ്ചത്തെ ഇടക്കാല ബജറ്റിൽ വാഹന വ്യവസായത്തിന് കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

രാജ്യത്തെ വൈദ്യുത വാഹന വ്യവസായത്തെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി അവതരിപ്പിച്ച ഫെയിം (FAME) പദ്ധതിയുടെ വിപുലീകരണത്തെ കുറിച്ചുള്ള സൂചനയെങ്കിലും ബജറ്റിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുമുണ്ടായിട്ടില്ല. ബജറ്റ് പ്രസംഗത്തിൽ ഇക്കാര്യത്തെ കുറിച്ച് യാതൊരു വിധ പരാമർശനങ്ങളും വരാത്തത് ഇവി വിപണിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

വിതരണത്തിനും ഇൻസ്റ്റാളേഷനുമായി ധാരാളം വെണ്ടർമാർക്ക് സംരംഭകത്വ അവസരങ്ങൾ, നിർമാണം, ഇൻസ്റ്റാളേഷൻ, മെയിൻ്റനൻസ് എന്നിവയിൽ സാങ്കേതിക വൈദഗ്ധ്യമുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും നിർമല സീതാരാമൻ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോൾ കൂട്ടിച്ചേർക്കുകയുണ്ടായി. 

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി