Hot Posts

6/recent/ticker-posts

കരുണയുടെ വെളിച്ചം സമൂഹത്തിൽ പ്രകാശിപ്പിക്കണം: മാർ ജോസഫ് കൊല്ലംപറമ്പിൽ



പാലാ: കരുണ അർഹിക്കുന്നവരെ കണ്ടെത്തി സഹായിക്കാൻ സമൂഹം തയ്യാറാകണമെന്ന് ഷംഷാബാദ് രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 



കരുണയും സഹായവും അർഹിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കുന്നതിലൂടെ കരുണയുടെ വെളിച്ചമാണ് സമൂഹത്തിൽ പ്രകാശിപ്പിക്കുന്നതെന്നും മാർ കൊല്ലംപറമ്പിൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. 



ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, ബിന്ദു എൽസ തോമസ്, ജെയിസൺ തോമസ് വല്ലടി, വിനയകുമാർ പാലാ, രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ബാബു എം ജി ധനസഹായത്തിൻ്റെ ആദ്യഗഡു ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നിന്നും ഏറ്റുവാങ്ങി.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു