പാലാ: റോഡിന് വീതി കൂട്ടിയപ്പോൾ എട്ടോളം വൈദ്യുത തൂണുകൾ റോഡിന് മദ്ധ്യത്തിലായതോടെ റോഡ് നവീകരണം മുടങ്ങി. കവീകുന്ന് ചീരാംകുഴി - പാനായിൽ ചെക് ഡാം റോഡിൻ്റെ ടാറിംഗാണ് മുടങ്ങിക്കിടക്കുന്നത്.
വൈദ്യുത തൂണുകൾ കാരണം സുഗമമായ ഇരു നിര വാഹന ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതു സംബന്ധിച്ച് വാർഡ് കൗൺസിലർ ജോസ് ചീരാംകുഴി നഗരസഭാ കൗൺസിലിൽ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് നഗരസഭയിലെ ഏഴ് എട്ട് വാർഡുകളിലൂടെയുള്ള റോഡിലെ വൈദ്യുത തൂണുകൾ മാറ്റുവാൻ നടപടിയായത്.