Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രി ഇങ്ങനെ പോയാൽ പറ്റില്ല... പരിശോധനാ സമയക്ലിപ്തത പാലിക്കണം: ചെയർമാൻ



പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ നഗരസഭാ ചെയർമാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മിന്നൽ സന്ദർശനം നടത്തി. ആയിരത്തിൽപരം രോഗികൾ ദിനംതോറും ചികിത്സ തേടി എത്തുന്ന ആശു പത്രിയിൽ പരിശോധനയ്ക്കും മരുന്നിനുമായി രോഗികൾ വളരെയേറെ സമയം കാത്തു നിൽകേണ്ടതായ സാഹചര്യം സംബന്ധിച്ചുണ്ടായ പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് ചെയർമാനും സംഘവും നേരിട്ട് പരിശോധനയ്ക്ക് എത്തിയത്‌.


രോഗീ സൗഹൃദ നിലപാട് എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ആശുപത്രി അധികൃതരുമായുള്ള ചർച്ചയിൽ ചെയർമാൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാവുമെന്ന് ചെയർമാൻ അറിയിച്ചു. ജീവനക്കാർ ജോലി സമയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും രോഗീ സൗഹൃദ സമീപനമാണ് സ്വീകരിക്കുന്നതെന്നും ആർ.എം.ഒ ഡോ.രേശ്മ ചെയർമാന് ഉറപ്പു നൽകി.


മുൻകൂർ ഒ.പി ടിക്കറ്റും പരിശോധനാ സമയവും നിശ്ചയിക്കാവുന്ന ക്രമീകരണത്തിനായുള്ള ഇ-ഹെൽത്ത് പദ്ധതി ഇതു സംബന്ധിച്ചുള്ള പരിശീലന, രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായ സ്ഥിതിക്ക് ഈ മാസം തന്നെ ആരംഭിക്കുവാൻ ചെയർമാൻ കർശന നിർദ്ദേശം നൽകി. വേനൽ ചൂട് വളരെ വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിവതും വേഗം പരിശോധനകൾ പൂർത്തിയാക്കി രോഗികളെ പറഞ്ഞയയ്ക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. 




നഗരസഭാ എൻജിനീയറിംഗ് വിഭാഗം ആശുപത്രിയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും പുതിയവയ്ക്കായുള്ള രൂപരേഖയും വിശദമായ എസ്റ്റിമേറ്റം ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാരുടെ കുറവ് ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ഉടൻ ചർച്ച നടത്തുമെന്ന് ഷാജു തുരുത്തൽ പറഞ്ഞു. ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം.ജോസഫ്, ഷാർജി മാത്യു, ജയ്സൺമാന്തോട്ടം, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ