Hot Posts

6/recent/ticker-posts

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം



പാലാ: പൂഞ്ഞാറിൽ ഫാ.ജോസഫ് ആറ്റുചാലിലിനെ പള്ളി കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച സംഭവം അപലപനീയമാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫാ.ജോസഫിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


എല്ലാ മത വിഭാഗങ്ങൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു നൽകുന്നുണ്ട്. മറ്റു മതങ്ങളെ ആദരവോടെ സമീപിക്കാൻ പൊതുസമൂഹത്തിൽ ഉള്ള ഓരോ വ്യക്തിക്കും കടമയുണ്ട്. തങ്ങളുടെ ആരാധനയ്ക്ക് തടസ്സമാകുന്ന രീതിയിൽ തങ്ങളുടെ കോമ്പൗണ്ടിൽ ശബ്ദകോലാഹലങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച നടപടി അംഗീകരിക്കാനാവില്ല. 


ഇക്കാര്യത്തിൽ വൈകാരികമായി ഇടപെടാതെ സമചിത്തതയോടും പക്വതയോടും ഇടപെട്ട പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെയും പാലാ രൂപതയുടെയും നിലപാട് മാതൃകപരമാണ്. മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കാനുള്ള നടപടികളാണ് പാലാ രൂപത ചെയ്തിരിക്കുന്നത്. സംഭവത്തെത്തുടർന്നു ക്രൈസ്തവരിൽ ഉയർന്നിട്ടു ആശങ്കകൾ പരിഹരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം. 



മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. ഇതിനായി ഈ സംഭവത്തിൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേന്ദ്ര ഏജൻസി ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും വൈദികനെ ആക്രമിച്ച സംഭവത്തിലെ കുറ്റക്കാരെ തള്ളിപ്പറയാൻ പൊതുസമൂഹം തയ്യാറാകണമെന്നും മാണി സി കാപ്പൻ ആവശ്യപ്പെട്ടു. ജാതിയുടെയും മതത്തിൻ്റെ പേരിൽ ജനങ്ങൾ തമ്മിൽ വേർതിരിവ് ഉണ്ടാവാൻ പാടില്ലെന്നും കാപ്പൻ പറഞ്ഞു. 

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി