പാലാ: മാണി സി കാപ്പൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.40 ലക്ഷം രൂപ മുടക്കി നവീകരിച്ച ആർ വി റോഡിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 10 ന് രാവിലെ 9.30 ന് മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കും.


വാർഡ് കൗൺസിലർമാരായ നീന ജോർജ് ചെറുവള്ളി, സതി ശശികുമാർ, റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ, പ്രസിഡൻ്റ് ജോസ് വേരനാനി, സെക്രട്ടറി അഡ്വ എ എസ് തോമസ് തുടങ്ങിയവർ സംബന്ധിക്കും.