പാലാ നഗരസഭ രണ്ടാം വാർഡിൽ മുണ്ടുപാലത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിവന്നിരുന്ന നെല്ലിക്കൽ സന്തോഷിൻ്റെ മകൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന അലീനാ സന്തോഷിൻ്റെ വ്യക്കമാറ്റിവയ്ക്കുന്നതിനും തുടർ ചികൽസയ്ക്കുമായി 25 ലക്ഷം രൂപയോളം ആവശ്യമായിരുന്നു.


ഇവരെ സഹായിക്കുന്നതിനായി മുൻ ചെയർപേഴ്സൺ ജോസിൻ ബിനോ ചെയർമാനും കെ.അജി കൺവീനറായും അലീനാ ചികിൽസാ സഹായ നിധി രൂപികരിക്കുകയും പാലാ നഗരസഭ 26 വാർഡിലും കഴിഞ്ഞ ഞായറാഴ്ച കൗൺസിലർമാരുടെയും രാഷ്ട്രിയ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം രൂപയാണ് സമാഹരിച്ചത്.