പാലാ നഗരസഭയ്ക്ക് 34 കോടിയുടെ ബജറ്റ്. ഇത്തവണ ബജറ്റ് അവതരിപ്പിച്ചത് ചെയര്‍മാന്‍ ഷാജു തുരുത്തനാണ്. ബജറ്റ് വായിച്ചത് വൈസ് ചെയര്‍പേഴ്സൺ ലീനാ സണ്ണിയും. ഇതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തങ്ങളുടെ കസേരകൾ ഭരണ പക്ഷം കയ്യേറിയെന്ന് ആരോപിച്ച് നടുത്തളത്തിൽ പായ വിരിച്ചിരുന്ന് പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ.
11.35 ഓടെ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ബജറ്റ് അവതരിപ്പിച്ചെങ്കിലും പിന്നീട് ഇത് വായിക്കാൻ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണിയോട് ഷാജു തുരുത്തൻ നിർദ്ദേശിക്കുകയായിരുന്നു.
ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ വൈസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ളവര്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ്. തങ്ങളുടെ കസേര ഭരണപക്ഷാംഗങ്ങള്‍ കൈയ്യേറിയതില്‍ പ്രതിഷേധിച്ചും തങ്ങളുടെ വാര്‍ഡുകളില്‍ പദ്ധതി വിഹിതം നല്‍കിയത് കുറഞ്ഞുപോയി എന്ന് ആരോപിച്ചും പ്രതിപക്ഷാംഗങ്ങള്‍ അമര്‍ഷത്തിലായിരുന്നു.
ഇതേ തുടര്‍ന്ന് ചേര്‍ന്ന ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ഇത്തവണത്തെ ബജറ്റ് തങ്ങള്‍ പാസാക്കില്ലെന്ന നിലപാടാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയിലുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, ജോസ് ഇടേട്ട്, മായ രാഹുല്‍, സിജി ടോണി എന്നീ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ അഭിപ്രായം ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചെയര്‍പേഴ്സണ്‍ ലീനാ സണ്ണിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ചെയര്‍മാന്‍ ഷാജു തുരുത്തൻ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. പിന്നീട് ഇത് വായിക്കാൻ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണിയോട് ഷാജു തുരുത്തൻ നിർദ്ദേശിക്കുകയായിരുന്നു.