പാലാ നഗരസഭയിൽ പ്രതിപക്ഷത്തെ ലിസിക്കുട്ടി മാത്യു ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ. നാല് അംഗ സമിതിയിൽ എൽ.ഡി.എഫിലെ രണ്ട് പേർ ഹാജരായില്ല. സി.പി.ഐ (എം) ലെ ബിനു പുളിക്കക്കണ്ടവും ഷീബാജിയോയും ആണ് ഹാജരാകാതിരുന്നത്. അതിനാൽ എൽ.ഡി.എഫ് ധാരണ നടപ്പായില്ല.
നാടകീയ രംഗങ്ങൾക്കൊടുവിൽ ഭരണകക്ഷിയിലെ ജോസ് ചീരാങ്കുഴിയെ തോൽപിച്ച് പ്രതിപക്ഷത്തെ ലിസിക്കുട്ടി മാത്യു ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു.
ഭരണകക്ഷിയിലെ ധാരണ അനുസരിച്ച് ജോസ് ചീരാങ്കുഴിയാണ് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആവേണ്ടിയിരുന്നത്. എന്നാൽ വിപ്പ് സ്വീകരിക്കുവാൻ സി.പി.എമ്മിലെ ഷീബാ ജിയോ ആദ്യം തയ്യാറായിരുന്നില്ല.