പാലാ: പാലാക്കാരുടെ മാവേലി ഷാജി എന്നറിയപ്പെടുന്ന റ്റി.എം ഷാജി മുനിസിപ്പൽ സർവീസിൽ നിന്നും വിരമിച്ചു. 32 വർഷം പാലാക്കാർ ഓരോരുത്തരും തന്നോട് കാണിച്ച സ്നേഹത്തിന് ഷാജി നന്ദി രേഖപ്പെടുത്തി. വെറും നന്ദിയുടെ ഒരു വാക്കു മാത്രം കൊണ്ട് തീരുന്നതല്ല നമ്മുടെ ബന്ധം, തുടർന്നും ഈ ബന്ധം നിലനിർത്താൻ ഞാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ് എന്നും ഷാജി പറഞ്ഞു.
റിട്ടയർമെന്റുമായി ബന്ധപ്പെട്ട് ചടങ്ങ് ചെയർമാൻ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്തു. സാവിയോ കാവുകാട്ട് അദ്ധ്യക്ഷനായിരുന്നു. മായാപ്രദീപ്, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനോ, ലൈബ്രറ്റേറിയൻ സിസിലി, രവി പാലാ, ജൂഹി മരിയ ടോം, എച്ച് സ് സതീഷ്, ടോബിൻ കെ.അലക്സ്, പി എ പയസ്, മിനി പ്രിൻസ്, സുരേഷ്, ബിജോയി മണർകാട്ട്, സി.ജെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഷാജിക്ക് മെമൻ്റോയും ഉപഹാരവും നൽകി ആദരിച്ചു. മുനിസിപ്പൽ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്. സ്നേഹവിരുന്നും ഉണ്ടായിരുന്നു. ജനപ്രതിനിധികളെയും, ജീവനക്കാരെയും, മുൻ ജീവനക്കാരും അഭ്യൂതകാംക്ഷികളും പങ്കെടുത്തു.