Hot Posts

6/recent/ticker-posts

പാലായിൽ നഗര ഉപജീവന കേന്ദ്രം ഉദ്ഘാടനം ചെയ്തു



പാലാ നഗരസഭയിൽ കുടുംബശ്രീ മിഷൻ്റെ കീഴിൽ നഗര ഉപജീവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ നിർവ്വഹിച്ചു. 



നഗരസഭ വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടം, സ്ഥിരം സമിതി അധ്യക്ഷന്മാരായ സാവിയോ കാവുകാട്ട്, മായാ പ്രദീപ്, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സിജി പ്രദീപ്, സി.ഡി.എസ് ഭാരവാഹികളായ മഞ്ജു കെ, ജിത രാജേഷ്, തങ്കമ്മ തോമസ്, ലൗലി, രമ്യ ജോസഫ്, മിനി രവി, സിഡിഎസ് അക്കൗണ്ടന്റ് സ്മിത, NULM സിറ്റി മിഷൻ മാനേജർ മനു കെ.ജി, MTP ഉല്ലാസ് ബാബു നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.  



കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗമായ ഗോപിക വിനായകിൻ്റെ ചുമതലയിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. എല്ലാ വിധ ഓൺലൈൻ സേവനങ്ങളും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ഈ കേന്ദ്രം വഴി ലഭ്യമാകുന്നതാണ്. നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിലെ രണ്ടാം നിലയിലാണ് നഗര ഉപജീവന കേന്ദ്രം പ്രവർത്തിക്കുന്നത്.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ