പാലാ: തുടർച്ചയായ പ്രളയത്തിൽ കേടുപാടു സംഭവിച്ച നഗരസഭാ സ്റ്റേഡിയത്തിലെ കെ.എം.മാണി സിന്തറ്റിക് ട്രാക്ക് പുനരുദ്ധരിക്കുവാൻ ഒരു വഴിയും കാണാതെ വിഷമിച്ച നഗരസഭയ്ക്ക് തുണയായി സംസ്ഥാന ബജറ്റിൽ ആവശ്യമായ മുഴുവൻ തുകയും നൽകി സഹായിച്ച ഇടത് മന്ത്രിസഭ യേയും ധനകാര്യ മന്ത്രിയ്ക്കും പ്രത്യേക ഇടപെടൽ നടത്തിയ ജോസ് കെ.മാണി എം.പിയ്ക്കും തോമസ് ചാഴികാടൻ എം.പിയ്ക്കും
നഗരസഭാ കൗൺസിൽ പ്രമേയത്തിലൂടെ നന്ദി അറിയിച്ചു.
ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ എന്നിവരാണ് നന്ദി പ്രമേയം അവതരിപ്പിച്ചത്. നഗരസഭയിൽ തന്നെ അരുണാപുരം സെ.തോമസ് കോളജ് കടവിൽ മീനച്ചിലാറിനു കുറുകെ റഗുലേറ്റർ കം ബ്രിഡ്ജിനായി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ച മന്ത്രി റോഷി അഗസ്ററ്യനും നഗരസഭ നന്ദി പ്രകാശിപ്പിച്ചു.
കൂടാതെ സംസ്ഥാന പാതയിൽ മൂന്നാനി ഭാഗം റോഡ് ഉയർത്തി വെള്ളപ്പെക്കത്തെ പ്രതിരോധിക്കുന്ന തിന്നും, ആയിരങ്ങളുടെ ആശ്രയമായ കെ.എം മാണി സ്മാരക ജനറൽ ആശുപത്രി റോസ് നവീകരിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തുകയും ചെയ്ത സർക്കാരിന് നഗരസഭാ കൗൺസിൽ നന്ദി അറിയിച്ചു. ചെയർമാൻ ഷാജു തുരുത്തൻ യോഗത്തിൽ അദ്ധ്യക്ഷനായി. നന്ദി അറിയിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും കത്ത് നൽകുമെന്ന് ചെയർമാൻ അറിയിച്ചു.