പാലാ: നവതിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന റവ.ഫാ.സിറിയക് കുന്നേലിനെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ ജീവിത വഴികളെ ആധാരമാക്കി തയ്യാറാക്കിയിരിക്കുന്ന 'സമർപ്പണത്തിന്റെ സങ്കീർത്തനം' എന്ന സ്മരണികയുടെ പ്രകാശന കർമ്മത്തിനുമായി ചേരുന്ന സമ്മേളനം ഇന്ന് (ഫെബ്രുവരി 23) ഉച്ച കഴിഞ്ഞു 2 മണിക്ക് പാലാ പാസ്റ്ററൽ ഇന്സ്ടിട്യൂട്ടിൽ വച്ച് നടക്കുകയാണ്.
പാലാ രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിന് റവ.ഫാ.ജോണി എടക്കര അദ്ധ്യക്ഷം വഹിക്കും. ഡോ.കെ.കെ ജോസ് സ്വാഗതം പറയുന്ന യോഗത്തിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് അനുമോദന പ്രസംഗം നടത്തും.
റവ.ഫാ.തോമസ് ഓലിക്കൽ, ഇമ്മാനുവൽ പി കോലടി, കേരള സഭാ താരം ജോൺ കച്ചിറമറ്റം, റവ.ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, ഡോ.വി കെ മൈക്കിൾ തരകൻ, PSC മുൻ അംഗം ബോണി കുര്യാക്കോസ്, റവ.ഡോ ബേബി സെബാസ്റ്റ്യൻ, റവ.ഫാ തോമസ് മഠത്തിപ്പറമ്പിൽ, റവ.ഫാ സെബാസ്റ്റ്യൻ എട്ടുപറയിൽ, സിസ്റ്റർ ലുസിൻ മേരി CMC എന്നിവർ ആശംസാ പ്രസംഗം നടത്തുന്ന സമ്മേളനത്തിന് വി.എ തോമസ് ഉഴുന്നാലിൽ നന്ദി പറയും.